കസ്റ്റഡിയിലെടുത്ത യുവാവിന്റെ ആത്മഹത്യ: രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; പൊലീസിന് വീണ്ടും വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

തൃശൂരിലെ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഒ ശ്രീജത്, സാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക്(19) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുള്ളതായി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. എന്നാല്‍ രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചു എന്ന കുറ്റത്തിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

© 2023 Live Kerala News. All Rights Reserved.