‘ലൈംഗികാതിക്രമം ഏല്‍ക്കാതെ 15ല്‍ അധികം ദിവസം സ്ത്രീകള്‍ക്ക് ബംഗാളില്‍ ജീവിക്കാനാകില്ല’; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബിജെപി എംപിയുടെ വിവാദ പ്രസ്താവന

ബന്ധുക്കളായ സ്ത്രീകളെ ബംഗാളിലേക്ക് പറഞ്ഞ് വിടാമോ എന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ച് ബിജെപി വനിതാ നോതാവ്. ബംഗാളില്‍ ബലാത്സംഗത്തിനിരയാകാതെ സ്ത്രീകള്‍ക്ക് 15 ദിവസത്തിലധികം ജീവിക്കാന്‍ സാധിക്കില്ലെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ബിജെപി രാജ്യസഭ എംപിയും മുന്‍ സിനിമാ നടിയുമായ രൂപ ഗാംഗുലിയുടെ വെല്ലുവിളി. മമതാ ബാനര്‍ജിയുടെ സംരക്ഷണമില്ലാതെ 15ല്‍ അധികം ദിവസം ബംഗാളില്‍ ഒരു സ്ത്രീക്കും സുരക്ഷിതയായി കഴിയാന്‍ സാധിക്കില്ലെന്ന് രൂപ ഗംഗുലി വിമര്‍ശിച്ചു.

പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും പിന്‍വലിക്കാനും രൂപ ഗാംഗുലി തയാറായിട്ടില്ല. മമതാ ബാനര്‍ജിയെ പുകഴ്ത്തുന്നവര്‍ ഭാര്യയെയും മകളെ ബംഗാളിലേക്ക് അയച്ച് 15 ദിവസം അതിക്രമം ഒന്നും കൂടാതെ അവര്‍ക്ക് കഴിയാന്‍ സാധിച്ചാല്‍ താന്‍ പ്രസ്താവന പിന്‍വലിക്കാമെന്ന് രൂപ ഗംഗുലി മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചു.

‘മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പുകഴ്ത്തുന്ന എല്ലാവരും പതിനഞ്ച് ദിവസത്തേക്ക് അവരുടെ ഭാര്യയയെും മകളെയും പശ്ചിമ ബംഗാളിലേക്ക് അയക്കാന്‍ തയാറാകണം. മമതാ ബാനര്‍ജിയുടെ സംരക്ഷണമില്ലാതെ പീഡനത്തിരയാകാതെ ജീവിക്കാന്‍ സാധിക്കുകയാണെങ്കില്‍ എന്നോട് പറയാം.’
രൂപ ഗാംഗുലി

ശനിയാഴ്ച്ചയായിരുന്നു രൂപ ഗംഗുലിയുടെ വിവാദ പ്രസ്താന . ബംഗാളിലെ ഡാര്‍ജിലിങിലും ബാസിര്‍ഹത്തിലും ബാദുരിയയിലുമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാതലത്തിലായിരുന്നു ഇത്. നേരത്തെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രകേപനകരമായ പ്രസ്താവന.

© 2023 Live Kerala News. All Rights Reserved.