‘നഴ്‌സുമാര്‍ ജോലിക്ക് കയറണം’; ‘എസ്മ’യില്‍ ആലോചിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി; സര്‍ക്കാരിന് പരിമിതികളുണ്ട്‌

നഴ്‌സ്മാരുടെ പണിമുടക്ക് പിന്‍വലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സമരം ഉപേക്ഷിച്ച് നഴ്‌സുമാര്‍ തിരിച്ച് ജോലിക്ക് കയറണമെന്നും ശബള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ (അവശ്യ വേവസ സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെകെ ശൈലജ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവ്യവസ്ഥ അംഗീകരിക്കണമെന്നും ശമ്പളവര്‍ധനയുടെ കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ ആലോചിച്ച് നടപടിയെടുക്കും, അതിനായി കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും കെകെ ശൈലജ പറഞ്ഞു.

‘എസ്മ പ്രയോഗിക്കുന്നതിനെക്കുറിച്ചു വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തീരുമാനിക്കും. വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നത് തൊഴില്‍ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന ഗവണ്‍മെന്റിന് ചെയ്യാനാവുന്ന ആദ്യഘട്ടത്തില്‍ തന്നെ ചെയ്തുകഴിഞ്ഞു. സ്വകാര്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.’
കെകെ ശൈലജ, ആരോഗ്യമന്ത്രി

നഴ്സുമാര്‍ക്ക് എതിരെ ‘എസ്മ’ പ്രയോഗിക്കണമെന്നും സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വ്വീസ് മെയിന്റനസ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read: സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ‘എസ്മ’ പ്രയോഗിക്കണമെന്ന് ഹൈക്കോടതി; ‘സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണം’

© 2024 Live Kerala News. All Rights Reserved.