കശ്മീരില്‍ സെെന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ബുഡ്ഗാമില്‍ മൂന്ന് തീവ്രവാദികള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. റെഡ്ബുഗ് പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തിയത്. പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെയാണ് അവസാനിച്ചത്. പ്രദേശത്ത് സൈന്യം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.