ദിലീപ് ആവശ്യപ്പെട്ടത് നടിയുടെ ചിരിക്കുന്ന മുഖവും വിവാഹമോതിരവും ഉളള ദൃശ്യങ്ങളെന്ന് സൂചന; മൂന്നു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് പ്രധാനപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് നേരിട്ടാണെന്നും നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളില്‍ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളല്ല വ്യക്തി വൈരാഗ്യമാണ് ക്വട്ടേഷന് പിന്നില്ലെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന.
മൂന്നു മിനിറ്റ് ദൈര്‍ഖ്യമുളള വീഡിയോയാണ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത്. ഇതിനായി ഒന്നരക്കോടി രൂപക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും, പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2013 ഏപ്രിലില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു ഗൂഢാലോചനക്കായുളള ആദ്യ കൂടികാഴ്ച. പിന്നീട് ദിലീപിന്റെ ആഢംബര കാറില്‍ വെച്ചും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ആലുവ സബ്ജയിലിലേക്ക് ആണ് ദിലീപിനെ ഇനി കൊണ്ടുപോകുക. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പൊലീസ് ഇന്ന് ഹാജരാക്കിയത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബില്‍നിന്നും ദിലീപിമായുളള വാഹനം രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി വരുമ്പോള്‍ സ്ഥലത്ത് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു

© 2024 Live Kerala News. All Rights Reserved.