ഗൂഡാലോചനയെ സംബന്ധിച്ച തുമ്പ് കിട്ടിയില്ല; പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലെ കസ്റ്റഡിയാണ് ഇന്ന് അവസാനിക്കുക. പള്‍സര്‍ സുനി, സഹതടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍, വിപിന്‍ ലാല്‍ എന്നിവരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് തെളിയിക്കാനുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ ഇമ്രാനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. സുനിക്ക് ജയിലില്‍ ഫോണ്‍ നല്‍കിയ വിഷ്ണുവിന് ഫോണ്‍ എത്തിച്ചത് ഇമ്രാന്‍ ആണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നാണ് സൂചന. സുനിയെ ഇന്നലെ രഹസ്യകേന്ദ്രത്തില്‍ പൊലീസ് ചെയ്തിരുന്നു. മനശാസ്ത്രവിദഗ്ധന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് ഇന്നും ആലുവ പൊലീസ് ക്ലബ്ബില്‍ മൊഴിയെടുക്കല്‍ തുടരും.

© 2023 Live Kerala News. All Rights Reserved.