ജി-20യില്‍ നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച് മോഡി; ‘കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സഹായിച്ചു’

ഹാംബര്‍ഗ്: ജി-20 ഉച്ചകോടിയില്‍ നോട്ട് താന്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് നിരോധനം അഴിമിക്കാര്‍ക്ക് കനത്ത പ്രഹരമായെന്ന് മോഡി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വികസനവും വ്യാപാരവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

‘നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും അഴിമതിയേയും ഇല്ലാതാക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാനും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ വളര്‍ത്താനും സഹായിച്ചു. ‘
നരേന്ദ്ര മോഡി

ഇന്ത്യയില്‍ കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പോരാട്ടം തുടരുകയാണ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് രാജ്യങ്ങള്‍ക്കിടയില്‍ ഒരു ആഗോളസംവിധാനം നിലവില്‍ വരണം. ഇതിലൂടെ കള്ളപ്പണത്തിന്റെയും അനധികൃത പണമിടപാടുകളുടെയും വിനിമയം ഇല്ലാതാക്കാമെന്നും മോഡി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.