കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് മര്‍ദ്ദനം; ഇടുക്കിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദിന്റെ തലയ്ക്കു പരുക്കേറ്റിരുന്നു. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്.

© 2024 Live Kerala News. All Rights Reserved.