വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി കേരള സര്‍ക്കാര്‍ നവംബര്‍ ഒന്നിനു കരാര്‍ ഒപ്പുവയ്ക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ കരണ്‍ അദാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നതഉ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നിയമസഭാ മന്ദിരത്തില്‍വച്ചായിരുന്നു ചര്‍ച്ച. നവംബര്‍ ഒന്നിനു പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടക്കും. നാലുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നും ചര്‍ച്ചയ്ക്കു ശേഷം തുറമുഖ മന്ത്രി കെ. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.