രാജ്യം പുതിയ നികുതി ഘടനയിലേക്ക്; ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യവ്യാപകമായി ഏകീകൃത നികുതി ഘടന സാധ്യമാക്കുന്ന സമ്പ്രദായമാണ് ജിഎസ്ടി. ഇന്ന് അര്‍ദ്ധരാത്രി പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് രാജ്യം ജിഎസ്ടി നികുതി ഘടനയിലേക്ക് മാറിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിക്കുക. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളനം ബഹിഷ്‌കരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്. ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ്ചരക്കു സേവന നികുതി. കേന്ദ്ര എക്‌സയിസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സയിസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി, സേവന നികുതി തുടങ്ങിയ ചരക്കു സേവന നികുതിയിലും ലയിപ്പിച്ചിട്ടുണ്ട്.

മദ്യം, പെട്രോളിയം ഉത്പന്നങ്ങളായ ക്രൂഡ് ഓയില്‍, പെട്രോള്‍, ഹൈസ്പീഡ് ഡീസല്‍, പ്രകൃതി വാദകം, വൈദ്യുതി തുടങ്ങിയവ ജിഎസ്ടി നികുതി പരിധിയില്‍ തുടരില്ല. അതിനാല്‍ രാജ്യം ചരക്കു സേവന നികുതി സമ്പ്രദായത്തിലേക്ക് മാറിയാലും ഈ ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

© 2022 Live Kerala News. All Rights Reserved.