കൊച്ചി മെട്രൊ: ഒരാഴ്ച യാത്ര ചെയ്തത് അഞ്ചുലക്ഷത്തിലേറെപ്പേര്‍; വരുമാനം 1.77 കോടി; മറ്റ് മെട്രൊകളെ അപേക്ഷിച്ച് വളരെ കൂടിയ വരുമാനമെന്ന് കെഎംആര്‍എല്‍

കൊച്ചി മെട്രൊ സര്‍വീസ് തുടങ്ങിയ ആദ്യ ആഴ്ചയില്‍ നേടിയത് റെക്കോഡ് വരുമാനമെന്ന് കണക്കുകള്‍. ജൂണ്‍ 19 മുതല്‍ 26 വരെയുളള കണക്കുകള്‍ പ്രകാരം 1.77 കോടി രൂപയാണ് വരുമാനം. ഈ കാലയളവില്‍ മെട്രൊയില്‍ ആകെ 53,0713 പേരാണ് യാത്ര ചെയ്തത്. ഇതില്‍ നിന്നും ആകെ ലഭിച്ചത് 1,77,54,002 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് മെട്രൊകളെ അപേക്ഷിച്ച് ആദ്യ ആഴ്ചയില്‍ കൊച്ചി മെട്രൊ നേടിയത് വളരെ കൂടിയ വരുമാനമാണെന്നും കെഎംആര്‍എല്‍ അറിയിച്ചു. കനത്ത മഴയായിട്ടും ദിവസവും മെട്രൊ സ്‌റ്റേഷനുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച മാത്രം 98713 പേര്‍ യാത്ര ചെയ്യുകയും 34,13,752 രൂപ വരുമാനം ലഭിക്കുകയും ചെയ്‌തെന്നും കെഎംആര്‍എല്‍ വിശദമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ യാത്രക്കാരുടെ പ്രതിദിനശരാശരി 66340 ആണെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു.

© 2022 Live Kerala News. All Rights Reserved.