‘ഞാനും മോഡിയും സോഷ്യല്‍ മീഡിയയിലെ ലോകനേതാക്കള്‍’; ആദ്യ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ്

താനും ഇന്ത്യന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് നരേന്ദ്ര മോഡിയുമാണ് സോഷ്യല്‍ മീഡിയയിലെ ലോക നേതാക്കളെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോഡിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസിലെത്തുന്ന ആദ്യത്തെ ഭരണത്തലവനാണ് മോഡി.

‘അമേരിക്കന്‍ ജനതയോടും ഇന്ത്യന്‍ ജനതയോടും ഇക്കാര്യം വെളിപ്പടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാനും ട്രംപുമാണ് സോഷ്യല്‍ മീഡിയയിലെ ലോകനേതാക്കള്‍. ജനങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത് ഞങ്ങളില്‍ നിന്നും നേരിട്ടാണ്. ഞങ്ങളെ ജയിപ്പിച്ച ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ഞങ്ങളില്‍ നിന്നും നേരിട്ട് അറിയുന്നതിനുള്ള അവസരം ഞങ്ങള്‍ ഒരുക്കുകയാണ്. അത് വളരെ മികച്ച കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.’

ഡൊണാള്‍ഡ് ട്രംപ്

യുഎസ് പ്രസിഡന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ 1.9കോടി ഫോളോവര്‍സും, ട്രംപിന്റെ അക്കൗണ്ടില്‍ 3.29 കോടി ഫോളോവര്‍സുമാണുള്ളത്. മോഡിക്കാകട്ടെ ദ്യോഗിക അക്കൗണ്ടില്‍ 3.1 കോടി പേരും പേഴ്സണല്‍ അക്കൗണ്ടില്‍ 1.7 കോടി ഫോളോവര്‍സുമുണ്ട്. രണ്ട് കോടിയിലധികം പേര്‍ ട്രംപിന്റെ ഫെയ്സ്ബുക്ക് പേജും ഫോളോ ചെയ്യുന്നുണ്ട്. മോഡിയുടെ ഫെയ്സ്ബുക്ക് പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം നാല് കോടിയിലധികമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പേജിന് ഒരു കോടി ഫോളോവേഴ്സുണ്ട്.

© 2022 Live Kerala News. All Rights Reserved.