സര്‍ഫിങ് ചാംപ്യന്‍ മൈക്ക് ഫാനിങ്ങിനെ സ്രാവിനും പിടികൂടാനാവില്ല… സ്രാവിന്റ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു…

 

 

മെല്‍ബണ്‍: മൂന്നു തവണ ലോകചാംപ്യനായ ഓസ്‌ട്രേലിയന്‍ സര്‍ഫിങ് താരം മൈക്ക് ഫാനിങ് കൊലയാളി സ്രാവിന്റെ വായില്‍ നിന്നു അത്ഭുതകരമായി രക്ഷപെട്ടു. സിഡ്‌നിയില്‍ നടന്ന ലോക സര്‍ഫിങ് ലീഗ് ഫൈനല്‍ മല്‍സരത്തിനിടെയാണ് ഫാനിങ്ങിന്റെ അത്ഭുത രക്ഷപെടല്‍.

മല്‍സരത്തിനിടെ കാലില്‍ എന്തോ തട്ടുന്നതു പോലെ തോന്നിയ ഫാനിങ് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതൊരു വമ്പന്‍ സ്രാവിനെയായിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നതിനായി അതിന്റെ വാലില്‍ ശക്തമായി ചവുട്ടി.

എന്നാല്‍ സ്രാവ് പിന്മാറാതെ ഫാനിങ്ങിന്റെ പിന്നാലെ എത്തുകയായിരുന്നു. തുടര്‍ന്ന് സര്‍ഫിങ് ബോര്‍ഡ് ഉപേക്ഷിച്ച് ഫാനിങ് നീന്തി രക്ഷപെടുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.