ദിലീപിനെതിരെ പള്‍സര്‍ സുനിയുടെ മൊഴി; ‘നടിയെ ആക്രമിക്കുന്ന കാര്യം ദിലീപ് നേരത്തേ അറിഞ്ഞു’; കത്തില്‍ എഴുതിയത് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു

കൊച്ചി: നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ മൊഴി. നേരത്തെ കാക്കനാട് ജയിലില്‍ നിന്നും സുനി ദിലീപിന് എഴുതിയ കത്തിലെ വിശദാംശങ്ങള്‍ പള്‍സര്‍ സുനി പൊലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചതായാണ് വിവരം. നടിക്കെതിരായ ആക്രമത്തെ കുറിച്ച് നടന് മുന്നറിവുണ്ടായിരുന്നെന്നാണ് സുനി മൊഴിനല്‍കിയിരിക്കുന്നത്. നേരത്തെ ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൊലീസിന് നല്‍കിയ മൊഴിയിലും സുനി ആവര്‍ത്തിച്ചെന്നാണ് വിവരം. അന്വേഷണ സംഘത്തിനാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്.
പള്‍സര്‍ സുനിയുടെ സഹതടവുകാരായ ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനം തിട്ട സ്വദേശി സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രി വൈകിയാണ് രേഖപെടുത്തിയത്. ഇവരെ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. ജയിലിനുള്ളില്‍ വെച്ച് സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

പള്‍സര്‍സുനിയുടെ സഹത്തടവുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ദീലിപിന്റെ പരാതിയില്‍ കേസെടുക്കില്ലെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. പള്‍സര്‍ സുനിയുടെ സഹത്തടവുകാര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കില്ലെന്നാണ് എസ്പി അറിയിച്ചത്. ദിലീപിന്റെ മൊഴി എടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും എവി ജോര്‍ജ് പറഞ്ഞു.
പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണു. പൊലീസ് അറിയാതെ ഷൂവില്‍ ഒളിച്ച് കടത്തിയാണ് ഫോണ്‍ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോണ്‍ ചെയ്യുന്ന സമയത്ത് സഹത്തടവുകാര്‍ കാവല്‍ നിന്നും എന്നും വിഷ്ണു മൊഴി നല്‍കിയെന്നാണ് വിവരം. . നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്നാണ് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.

© 2022 Live Kerala News. All Rights Reserved.