ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്; അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്; പരാതിക്കാരന് തെളിവ് ഹാജരാക്കാനായില്ല

ഡിജിപി ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരായി ഉയര്‍ന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.