ജസ്റ്റിസ് കര്‍ണനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സിഎസ് കര്‍ണനെ നെഞ്ച് വേദനയെ തുടര്‍ന്ന് എസ്എസ്‌കെഎം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദന അനുഭവപ്പെടുന്നു എന്ന് കര്‍ണന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണനെ ആശുപത്രിയിലെത്തിച്ചത്.
ഒന്നരമാസത്തെ ഒളിവ് ജീവിതത്തിനു ശേഷം ജസ്റ്റിസ് കര്‍ണനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ണനെ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് ഒമ്പതിന് സുപ്രീം കോടതി കര്‍ണന് ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചത്.
നെഞ്ച് വേദനയുണ്ടെന്ന് ജസ്റ്റിസ് കര്‍ണന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വെെദ്യ പരിശോധനകള്‍ക്ക് വേണ്ടി പൊലീസ് കര്‍ണനെ നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. വ്യാഴാഴ്ച്ച വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.