പൊലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് ടോമിന്‍ തച്ചങ്കരി; ‘ജനപ്രതിനിധികളും ജഡ്ജിമാരും അനാവശ്യമായി അകമ്പടിക്ക് വിളിക്കുന്നു’

പൊലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. ജഡ്ജിമാരും ജനപ്രതിനിധികളും അനാവശ്യമായി അകമ്പടിക്ക് വിളിക്കുന്നു. നിലപാടുകള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പോകാനും പൊലീസ് സംരക്ഷണം എന്തിനാണെന്ന് ആലോചിക്കണം. പൊലീസുകാരുടെ എണ്ണം കൂട്ടുക പ്രായോഗികമല്ല. ഇതുവരെ ഒരു ജനപ്രതിനിധിയെയും പ്രൊട്ടക്ഷന്‍ ഓഫിസര്‍ രക്ഷിച്ചതായി ചരിത്രമില്ല. ഇതൊന്നും പറ്റില്ലെന്ന് പറയാന്‍ പൊലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.