സഞ്ജുവിന്റെ ശ്രമം വിജയിച്ചില്ല. ഇന്ത്യയ്ക്ക് 10 റണ്‍സിന്റെ തോല്‍വി. പരമ്പര സമനില

ഹരാരേ: 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ 135 റണ്‍സാണ് ഇന്ത്യ നേടിയത്. ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് രഹാനെയെ നഷ്ടമായി. തുടര്‍ന്ന് വിജയ് മടങ്ങിയപ്പോഴും 25 പന്തില്‍ 42 റണ്‍സ് നേടിയ ഉത്തപ്പ ഒരു വശത്ത് ഉണ്ടായിരുന്നു. എന്നാല്‍ മനീഷ് പാണ്ഡേ (0) മടങ്ങിയതിന് പിന്നാലെ ഉത്തപ്പയും മടങ്ങി.

തുടര്‍ന്നാണ് സഞ്ജു ക്രീസില്‍ എത്തിയത്. 69 ല്‍ നിന്ന സ്കോര്‍ ബിന്നിയുമായി ചേര്‍ന്ന് സഞ്ജു മെല്ലെ സ്ഥിരതയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ബിന്നിയും മടങ്ങി, 23 പന്തില്‍ 24 റണ്‍സാണ് ബിന്നി നേടിയത്. എന്നാല്‍ 24 പന്തില്‍ 19 റണ്‍സുമായി സഞ്ജു വളറിന്‍റെ പന്തില്‍ മടങ്ങി. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 19 റണ്‍സായിരുന്നു ആവശ്യം എന്നാല്‍ ഇത് നേടുവാനുള്ള ശേഷി ഇന്ത്യയുടെ വാലറ്റത്തില്‍ അവശേഷിച്ചിരുന്നില്ല. 9 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് അവസാന ഓവറില്‍ നേടാന്‍ സാധിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ 7 വിക്കറ്റിന് 145 റണ്‍സാണ് നേടിയത്. 67 റണ്‍സെടുത്ത ഛിഭാഭയാണ് സിംബാബ്‌വെ നിരയില്‍ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി മോഹിത്ത് ശര്‍മ്മയും,ഭുവനേശ്വര്‍ കുമാറും 2 വിക്കറ്റ് വീതം നേടി. ഇതോടെ രണ്ട് ട്വിന്‍റി-20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര സമനിലയിലായി.

© 2024 Live Kerala News. All Rights Reserved.