വൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി തടയാനാവില്ലെന്ന് ഐഒസി; പദ്ധതി നടപ്പാക്കുന്നത് ദേശീയ താല്‍പര്യാര്‍ത്ഥമെന്ന് കേരളാ മേധാവി

വൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി തടയാനാവില്ലെന്ന് ഐഒസി. പണി നിര്‍ത്തിവെയ്ക്കാനുള്ള സാധ്യത ഐഒസിയുടെ കേരളാ മേധാവി പിഎസ് മണി തള്ളി. എല്ലാ അനുമതികളുടെ പദ്ധതിക്കുണ്ട്, പദ്ധതി റദ്ദാക്കാനുള്ള അവസരമില്ലെന്നും സിജിഎം പിഎസ് മണി പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഇതുവരെ 200 കോടി രൂപ ചെലവഴിച്ചു. പണി നിര്‍ത്തിവെച്ചത് മൂലം പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടെന്നും കേരളത്തിലെ ഐഒസി മേധാവി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ നടപടിയാണ് വൈപ്പിന്‍ ടെര്‍മിനലില്‍ ഉള്ളത്. പദ്ധതിയുടെ ആകെ ചെലവിന്റെ മൂന്നിലൊന്നും സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ഐഒസി മേധാവി പറഞ്ഞു.
പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതപ്ലാന്റിനെതിരെ പ്രദേശനിവാസികള്‍ നടത്തുന്ന സമരം 125-ാം ദിവസം പിന്നിട്ടു കഴിഞ്ഞു. ജീവന് ഭീഷണിയായ പദ്ധതി ഉപേക്ഷിക്കണമെന്നാണ് പുതുവൈപ്പ് നിവാസികളുടെ ആവശ്യം. 15,450 ടണ്‍ എല്‍പിജിയാണ് ദിവസേന ടെര്‍മിനലില്‍ സംഭരിക്കപ്പെടുക.

© 2024 Live Kerala News. All Rights Reserved.