‘മുഖ്യമന്ത്രിയോടൊപ്പം രാജീവിനെ ഇരുത്തി യാത്രചെയ്തവരാണ് പ്രോട്ടോക്കോളിനെ കുറിച്ച് സംസാരിക്കുന്നത്’; കടകംപള്ളിയ്ക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍

കൊച്ചി മെട്രൊയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും യാത്ര ചെയ്തത് വിമര്‍ശിച്ച കടകം പള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്കറായാം അതിന് കടകം പള്ളി വേവലാതിപ്പെടേണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരു പങ്കെടുക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണെന്നും വിവരക്കേട് പറയുന്നതില്‍ ഒരതിരുണ്ടെന്നും കടകം പള്ളി സുരേന്ദ്രനോട് കെ സുരേന്ദ്രന്‍ പറഞ്ഞു. മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ട്രെയിനില്‍ കയറിയ കുമ്മനത്തിന്റെ നടപടി അല്‍പ്പത്തരമാണെന്ന് കടകംപള്ളി വിമര്‍ശിച്ചിരുന്നു.
കെ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആർ. ഡി നൽകിയ പരസ്യത്തിൽ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോൾ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാൾ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.

© 2024 Live Kerala News. All Rights Reserved.