കരിപ്പൂരില്‍ എത്തിയ യാത്രക്കാരന്റെ സ്വര്‍ണമാല പരിശോധനയ്ക്കിടെ മോഷ്ടിച്ചു; കസ്റ്റംസ് ജീവനക്കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സിസിടിവി

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധനയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് ഹവില്‍ദാറായ അബ്ദുള്‍ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് കക്കട്ടില്‍ സ്വദേശിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 19ന് ദുബായിലെ മകളെ കണ്ടശേഷം കരിപ്പൂര്‍ എത്തിയശേഷം മടങ്ങുമ്പോഴാണ് സംഭവം. പരിശോധനകള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ പെട്ടികളില്‍ നിന്നും 60,000 രൂപ വിലവരുന്ന മൂന്നുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് മോഷണം നടത്തിയത് കസ്റ്റംസിലെ ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

© 2022 Live Kerala News. All Rights Reserved.