പുനലൂരില്‍ ആസിഡ് ആക്രമണം; സ്ത്രീധനം നല്‍കാത്തതിന് ഭാര്യയുടെ മേല്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പുനലൂരില്‍ ആസിഡ് ആക്രമണം. സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു. പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയതിനു ശേഷമാണ് ഭര്‍ത്താവ് ബിനുകുമാര്‍ യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് ബിനു കുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് നിരന്തരം ആക്രമിക്കാറുണ്ടായിരുന്നു എന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.