ഇനി സഞ്ജുവിന്റെ അരങ്ങേറ്റം

ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലെ അവസാന മല്‍സരം ഇന്ന്. രണ്ടാം ട്വന്റി 20 മല്‍സരമാണ് ഇന്ന് നടക്കുക. ഏകദിന പരമ്പരയും ആദ്യ ട്വന്റി 20 മല്‍സരവും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാകും ഇറങ്ങുക.

അതേസമയം, അവസാന നിമിഷം ടീമില്‍ ഇടം ലഭിച്ച മലയാളി താരം സഞ്ജു സാംസന്‍ അവസാന മല്‍സരത്തില്‍ ഇടം ലഭിച്ചേക്കുമെന്നാണ് സൂചന. രഹാനെ ഒരു പരീക്ഷണത്തിന് തയാറായാല്‍ സഞ്ജുവിനായിരിക്കും ആദ്യ പരിഗണന ലഭിക്കുക.

ആദ്യ ട്വന്റി 20 ആധികാരികമായി 54 റണ്‍സിനാണ് അജിങ്ക്യ രഹാനെയും കൂട്ടരും വിജയിച്ചത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയിട്ടും വിജയം അകന്നു നിന്ന പരമ്പരയില്‍ ആശ്വാസ ജയം തേടിയാകും സിംബാബ്!വെ ഇറങ്ങുക.