രാമ ധര്‍മ്മം രാമായണ വീക്ഷണത്തില്‍… സി.വി സിനിയ എഴുതുന്നു…

പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിനായി നാവു നീട്ടുന്നതു പോലെ മഹാകാലം ചുറ്റിപ്പിരിഞ്ഞു വരിഞ്ഞു മുറുക്കിയ മനുഷ്യരും കാമോപഭോഗത്തിനായി പരക്കം പാഞ്ഞുക്കൊണ്ടിരിക്കുന്നു.ഈ അവസ്ഥയില്‍ നിന്നുള്ള മോചനം സാദ്ധ്യമാക്കാനാണ് വാല്മികി മഹര്‍ഷിയെന്ന മഹാമനിഷി രാമായണ രചന നിര്‍വര്‍ഹിച്ചത്.അതിന് രാമന്റെ ധര്‍മ്മനിഷ്ഠ നാം ജീവിതത്തില്‍ പകര്‍ത്തണം.പിതാവിനോട് ഒരുവാക്ക് എതിര്‍ത്ത് പറയാതെ ആഞ്ജ ശിരസാവഹിച്ച രാമന്‍,എതിര്‍ത്ത പറഞ്ഞ മാതാവിനെയും, പിതാവിനെയും, സഹോദരനെയും അനുനയിപ്പിച്ച് പുത്രധര്‍മ്മം നിര്‍വഹിച്ച രാമന്‍, ധര്‍മ്മാനുഷ്ഠാനത്തില്‍ ചാഞ്ചല്യം ഇല്ലെന്ന് മാത്രമല്ല ധര്‍മ്മസ്ഥിരത പുലര്‍ത്തുകയും ചെയ്ത രാമന്‍ മാതൃകാ പുരുഷനായതില്‍ അത്ഭുതമില്ല

11739515_1028918017132580_852646836_n 

സി.വി സിനിയ എഴുതുന്നു…

ധാര്‍മ്മികാ ദര്‍ശനത്തിന് അനുസൃതമായ ധാര്‍മ്മിക ജീവിതം കരുപിടിപ്പിക്കാന്‍ രാമായണത്തിനും രാമായണമാസാചരണത്തിനുമുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല.ശ്രീരാമചന്ദ്രനെന്ന അവതാര പുരുഷനാണ് രാമായണത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും, നിത്യജീവിതത്തില്‍ അനുഷ്ടിക്കേണ്ട ധര്‍മ്മങ്ങള്‍ പൂര്‍ണ്ണമായി ആചരിച്ചു കാണിച്ച ശ്രീരാമനെയും അദ്ധ്യാത്മ രാമായണത്തില്‍ നമുക്ക് കാണാം.രാമന്‍ ആചരിച്ച ധര്‍മ്മമാണ് രാമായണത്തിലെ പ്രസക്തി വിഷയം എന്ന് വിചാരിക്കുന്നവരും ധാരാളമുണ്ട്.രാജധര്‍മ്മവും, പതിധര്‍മ്മവും, സഹോദരധര്‍മ്മവും, പുത്രധര്‍മ്മവും, ഭഗവത്ധര്‍മ്മവും, സുഹൃത്ത് ധര്‍മ്മവുമെല്ലാം ഒന്നൊഴിയാതെ എഴുത്തച്ഛന്‍ രാമായണത്തില്‍ ആവിഷ്‌കരിക്കുന്നു.അതുവഴി ജീവിതത്തെ സംതൃപ്തവും, സഫലവും, ആനന്ദപ്രദവും, ശാന്തിപ്രദവും ആക്കാനാണ് അദ്ദേഹം നമ്മെ ഉപദേശിക്കുന്നത്.ചുരുക്കത്തില്‍ ഒരു പരിവര്‍ത്തനം നമ്മുടെ ജീവിതത്തിലുണ്ടാക്കാനാണ് രാമായണ രചയിതാവ് നമ്മോട് ആവശ്യപ്പെടുന്നത്.

”ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദൂരം
ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ
കാലോഹിനാ പരിഗ്രസ്ഥമാം ലോകവും
ആലോലചേതസാ ഭോഗങ്ങള്‍ തേടുന്നു’

പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിനായി നാവു നീട്ടുന്നതു പോലെ മഹാകാലം ചുറ്റിപ്പിരിഞ്ഞു വരിഞ്ഞു മുറുക്കിയ മനുഷ്യരും കാമോപഭോഗത്തിനായി പരക്കം പാഞ്ഞുക്കൊണ്ടിരിക്കുന്നു.ഈ അവസ്ഥയില്‍ നിന്നുള്ള മോചനം സാദ്ധ്യമാക്കാനാണ് വാല്മികി മഹര്‍ഷിയെന്ന മഹാമനിഷി രാമായണ രചന നിര്‍വര്‍ഹിച്ചത്.അതിന് രാമന്റെ ധര്‍മ്മനിഷ്ഠ നാം ജീവിതത്തില്‍ പകര്‍ത്തണം.പിതാവിനോട് ഒരുവാക്ക് എതിര്‍ത്ത് പറയാതെ ആഞ്ജ ശിരസാവഹിച്ച രാമന്‍,എതിര്‍ത്ത പറഞ്ഞ മാതാവിനെയും, പിതാവിനെയും, സഹോദരനെയും അനുനയിപ്പിച്ച് പുത്രധര്‍മ്മം നിര്‍വഹിച്ച രാമന്‍, ധര്‍മ്മാനുഷ്ഠാനത്തില്‍ ചാഞ്ചല്യം ഇല്ലെന്ന് മാത്രമല്ല ധര്‍മ്മസ്ഥിരത പുലര്‍ത്തുകയും ചെയ്ത രാമന്‍ മാതൃകാ പുരുഷനായതില്‍ അത്ഭുതമില്ല.സാധാരണ മനുഷ്യ ജീവിതത്തില്‍ പോലും അനുഷ്ഠിക്കേണ്ട പല ധര്‍മ്മനിഷ്ഠകളും വേണ്ടപോലെ ഭേദഗതികള്‍ വേണ്ടിടത്ത് വരുത്തി ഒന്നിനൊന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന വിധത്തില്‍ ആചരിച്ച ശ്രീരാമചന്ദ്രനെ നമസ്‌കരിക്കുന്നതു തന്നെ ശാന്തിദായകവും ആനന്ദദായകവുമാണ്.

 

Photo courtesy:https://raxacollective.wordpress.com/2013/07/22/karkidakam-ramayana-masam/

© 2024 Live Kerala News. All Rights Reserved.