പാര്‍ലമെന്റ് സമ്മേളനം: പ്രധാനമന്ത്രി എംപിമാരുടെ യോഗം വിളിച്ചു

 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മണ്‍സൂണ്‍ കാലസമ്മേളനം ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരുടെ യോഗം വിളിച്ചു. പൊതുകാര്യങ്ങളില്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. മധ്യപ്രദേശ് വ്യാപം ക്രമക്കേട്, പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായേക്കും. നാളെയാണ് യോഗം ചേരുന്നത്.

ഭൂമി, തൊഴില്‍, ജിഎസ്ടി ബില്ലുകള്‍ പരിഗണിക്കാനിരിക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ പ്രക്ഷുബ്ധമാകുമെന്നാണ് കരുതപ്പെടുന്നത്. വ്യാപം ക്രമക്കേടും ലളിത് മോദി വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വ്യാഴാഴ്ച മുതിര്‍ന്ന എന്‍ഡിഎ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.