‘പശുവിനെ ദേശീയ മൃഗമാക്കണം’; കൊല്ലുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കണമെന്നും രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: പശുവിനെ ദേശീയമഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ശുപാര്‍ശ. ഗോവധത്തിന് ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നും രാജസ്ഥാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്തു. നിലവില്‍ ഗോവധത്തിന് മൂന്ന് വര്‍ഷമാണ് തടവ്. ഇത് ഉയര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ ശുപാര്‍ശ. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ അനുകൂലിച്ചു കൊണ്ടാണ് കന്നുകാലി വില്‍പന നിയന്ത്രണ ഉത്തരവിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ ഗോശാലയില്‍ പശുക്കളുടെ ദയനീയ അവസ്ഥ ചൂണ്ടികാണിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

© 2024 Live Kerala News. All Rights Reserved.