സിആര്‍ മഹേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു;തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവുകയും കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കുകയും ചെയ്ത സിആര്‍ മഹേഷ് തിരിച്ചെത്തുന്നു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് മഹേഷിനെ തിരികെ കൊണ്ടു വരാന്‍ മുന്‍കൈ എടുത്തത്. നേരത്തെ മഹേഷ് രാഹുലിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മഹേഷ് തിരിച്ചെത്തുമ്പോള്‍ നേരത്തെ വഹിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ പദവി തിരിച്ച് കിട്ടുമോ എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല.

ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണമെന്നും മഹേഷ് പ്രതികരിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.