‘ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശം, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശം?’; കശാപ്പ് നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്കാണ് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

© 2024 Live Kerala News. All Rights Reserved.