മോഡി നല്‍കിയത് 126 മോഹന വാഗ്ദാനങ്ങള്‍; നടപ്പിലാക്കിയത് കേവലം 11 എണ്ണം

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നടപ്പിലാക്കിയത് വാഗ്ദാനം ചെയ്ത പദ്ധതികളുടെ 9% മാത്രം. 126 പദ്ധതികളാണ് മോഡിയുടെ നേതൃത്വത്തില്‍ ബിജെപി പ്രകടന പത്രികയിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. മൂന്നു വര്‍ഷം കഴിയുമ്പോള്‍ നടപ്പിലാക്കിയതാകട്ടെ കേവലം 11 എണ്ണം മാത്രം. യുവ പ്രൊഫഷണല്‍സിന്റെ നേതൃത്വത്തിലുള്ള ഇലക്ഷന്‍ പ്രോമിസസ് ട്രാക്കര്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിദ്യഭ്യാസം, ആരോഗ്യം, ഭരണനിര്‍വഹണം, സാമ്പത്തികം,വ്യവസായം, കൃഷി എന്നീ മേഖലകളില്‍ നടപ്പിലാക്കും എന്ന് വാഗ്ദാനം ചെയ്ത പദ്ധതികളെ കുറിച്ച് പഠിച്ചാണ് ഞങ്ങള്‍ ഈ കണക്ക് പുറത്ത് വിടുന്നതെന്ന് ഇലക്ഷന്‍ പ്രോമിസസ് ട്രാക്കര്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ മെച്ചപ്പെടുത്തി കര്‍ഷകര്‍ക്ക് 50 ശതമാനം ലാഭം ഉണ്ടാക്കിക്കൊടുക്കും എന്ന വാഗ്ദാനത്തെ കുറിച്ച് അധികാരത്തില്‍ കയറിയതിനു ശേഷം ആലോചിട്ടേ ഇല്ല. ചെറുകിട വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന വാഗ്ദാനവും അതേ പോലെ മറന്ന് കളഞ്ഞു എന്നും റിപ്പോര്‍ട്ടിലുണ്ട്.

© 2022 Live Kerala News. All Rights Reserved.