പിണറായിയുടെ ഉപദേശകര്‍ അവസാനിക്കുന്നില്ല; അഞ്ച് ഉപദേശകരെ വീണ്ടും നിയമിക്കുന്നു

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കാന്‍ വീണ്ടും അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയമിക്കുന്നു. മറ്റ് കാര്യങ്ങളില്‍ ഉപദേശിക്കാന്‍ നിലവില്‍ ഏഴുപേരുണ്ടെങ്കില്‍ ഈ സംഘത്തെ നിയോഗിക്കുന്നത് കോര്‍പ്പറേറ്റ് കമ്പനികളുമായി ആശയവിനിമയത്തിനും കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി ഐടി മേഖലയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ്.
അന്താരാഷ്ട്ര കമ്പനികളുടെ മാതൃക പിന്തുടര്‍ന്ന് ഉയര്‍ന്ന ശമ്പളം നല്‍കിയാണ് ഇവരെ നിയമിക്കുക. രണ്ട് വര്‍ഷത്തേക്കാണ് ഇവരെ നിയമിക്കുക. ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോ എന്നാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരെ അറിയുക. അഭിമുഖം നടത്തിയാണ് ഈ അംഗങ്ങളെ തിരഞ്ഞെടുക്കുക. രാജ്യത്തെയോ പുറത്തയോ മികച്ച ബിസിനസ് സ്‌കൂളൂകളില്‍ നിന്ന് എംബിഎ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഹൈപവര്‍ ഐടി കമ്മറ്റി അഭിമുഖം നടത്തും. 40 വയസ്സിനു താഴെയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

ഇവരുടെ പ്രകടനം മികച്ചതാണെന്ന് കണ്ടാല്‍ കാലാവധി കഴിഞ്ഞാല്‍ പൊതുമേഖല സ്ഥാപനങ്ങളിലോ മിഷന്‍ പദ്ധതികളിലോ തുടരാം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ആഗ്ഹിക്കുന്നുവെങ്കില്‍ തുടരുകയുമാവാം. ഇവര്‍ക്കു വേണ്ടി പ്രത്യേക കേഡര്‍ തസ്തിക സൃഷ്ടിച്ചേക്കാമെന്ന സൂചന ഐടി വകുപ്പിന്റെ കുറിപ്പില്‍ ഉണ്ട്.

© 2024 Live Kerala News. All Rights Reserved.