‘മകള്‍ക്ക് മാനസികാസ്വാസ്ഥ്യം’; ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ പെണ്‍കുട്ടിയ്ക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. പെണ്‍കുട്ടിയ്ക്ക് കാമുകനുമായുള്ള ബന്ധം സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എതിര്‍ത്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കേസില്‍ ഇവര്‍ ഡിജിപിയ്ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ പേട്ട സ്വദേശിനിയായ പെണ്‍കുട്ടി മുറിച്ചുമാറ്റുകയായിരുന്നു. പീഡന ശ്രമത്തില്‍ അമ്മയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പെണ്‍കുട്ടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാത്തത്. സംഭവദിവസം തന്റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാര്‍ത്ഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കേസില്‍ സ്വാമിയെ ജൂണ്‍മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

© 2022 Live Kerala News. All Rights Reserved.