സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സെെറ്റിലൂടെ ഫലമറിയാം

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് www.results.nic.in, www.cbseresults.nic.in and www.cbse.nic.in എന്നീ സെെറ്റുകളിലൂടെ ഫലമറിയാം. 10,98,891 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയിരിക്കുന്നത്.
പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന രീതി ഇത്തവണയും സിബിഎസ്ഇ പിന്‍തുടരും. മോഡറേഷന്‍ അനുവദിക്കുന്ന രീതി ഈ വര്‍ഷവും പിന്‍തുടരാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നുവെങ്കിലും വിദഗ്‌ധോപദേശത്തെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.മോഡറേഷന്‍ അവസാനിപ്പിച്ച തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കാമെന്നാണ് കോടതി നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.