മനുഷ്യനെയും വഹിച്ചുള്ള ബഹിരാകാശ യാത്രയ്ക്ക് ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എംകെ-111; ആദ്യഘട്ട പരീക്ഷണം ജൂണില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്കൊരു യാത്ര എന്ന ആഗ്രഹം സഫലമാകാന്‍ പോകുന്നു. മനുഷ്യനെയും വഹിച്ച് ബഹിരാകാശത്തേക്ക് പോകാന്‍ സാധിക്കുന്ന റോക്കറ്റ് ജിഎസ്എല്‍വി എംകെ-111 ഐസ്ആര്‍ഒ വികസിപ്പിച്ചു. ജൂണ്‍ ആദ്യവാരം റോക്കറ്റ് ടെസ്റ്റ് ചെയ്യുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 640 ടണ്‍ ഭാരം വരുന്നതാണ് റോക്കറ്റ്.
ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചെടുത്തതില്‍ വച്ച് ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ജിഎസ്എല്‍വി എംകെ-111. റോക്കറ്റിന് ഭാരമേറിയ സാറ്റ്ലൈറ്റുകളെയും ബഹിരാകാശത്ത് എത്തിക്കാന്‍ സാധിക്കും. റോക്കറ്റ് വിക്ഷേപണം ചെയ്യുന്നതിലൂടെ ലോകത്തെ മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ വിക്ഷേപണ വിപണിയില്‍ എത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ആറ് തവണയെങ്കിലും റോക്കറ്റ് ടെസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
ഇതുവരെ മൂന്ന് രാഷ്ട്രങ്ങളാണ് മനുഷ്യനേയും വഹിച്ച് ബഹിരാകാശത്തേക്ക് പോയത്. ഇന്ത്യയില്‍ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ വ്യക്തി ഒരു വനിതയായിരിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ഇന്ത്യയ്ക്ക് വേണമെങ്കില്‍ ബഹിരാകാശത്ത് സ്പേസ് സ്റ്റേഷന്‍ വരെ നിര്‍മ്മിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.