മുംബൈ ഭീകരാക്രമണം:പാക്സ്ഥാന്‍ വീണ്ടും ചുവട് മാറുന്നു ലഖ്‌വിയുടെ ശബ്ദ സാംപിള്‍ തെളിവായി എടുക്കാനാവില്ല

 

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ല!ഖ് വിയുടെ ശബ്ദ സാംപിള്‍ കേസിന്റെ വിചാരണയ്ക്കുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാനിലെ മുതിര്‍ന്ന അഭിഭാഷകന്‍. ഒരുപക്ഷേ ലഖ്‌വിയുടെ ശബ്ദ സാംപിള്‍ കേസന്വേഷണത്തിനു സഹായകമായേക്കാം. എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് റെക്കോര്‍ഡ് ചെയ്തു എന്നു പറയപ്പെടുന്ന ലഖ്‌വിയുടെ ശബ്ദ സാംപിള്‍ തെളിവായിട്ട് എടുക്കാനാവില്ല. ശബ്ദ സാംപിളിന്റെ ആധികാരികത തെളിയിക്കാനുള്ള നിയമം പാക്കിസ്ഥാനില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചു തെളിവുകള്‍ ശേഖരിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രതിയെ നിര്‍ബന്ധിപ്പിച്ചു ശബ്ദ സാംപിള്‍ എടുക്കാനാവില്ല. അത്തരത്തിലൊരു നിയമം ഇന്ത്യയിലും യുഎസ്സിലും ഇല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ലഖ്‌വിയുടെ ശബ്ദസാംപിള്‍ ഇന്ത്യക്കു കൈമാറാന്‍ പാക്കിസ്ഥാന്‍ നിയമപ്രകാരം കഴിയില്ലെന്ന് അയാളുടെ അഭിഭാഷകന്‍ റിസ്‌വാന്‍ അബ്ബാസി നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലെ നിയമപ്രകാരം ഇക്കാര്യത്തില്‍ പ്രതിയെ നിര്‍ബന്ധിക്കാനാകില്ല. ശബ്ദ സാംപിള്‍ നല്‍കാന്‍ മുന്‍പും ലഖ്‌വി എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും അബ്ബാസി പറഞ്ഞിരുന്നു. അതേസമയം, ശബ്ദ സാംപിള്‍കൊണ്ട് കേസില്‍ ലഖ്‌വിയുടെ പങ്ക് തെളിയിക്കാനാകുമെന്ന നിലപാടിലാണ് ഇന്ത്യ.

© 2024 Live Kerala News. All Rights Reserved.