ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ടിനെ സൈന്യം വധിച്ചു; ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ 8 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിക്ക് ശേഷം ജമ്മു കശ്മീര്‍ താഴ്വരയിലെ ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡറായിരുന്ന സബ്സര്‍ ഭട്ടിനെ സൈന്യം വധിച്ചു. കശ്മീരില്‍ വിവിധ ഏറ്റുമുട്ടലുകളിലായി 8 തീവ്രവാദികളെയാണ് സൈന്യം ഇന്ന് വധിച്ചത്. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന രണ്ട് തീവ്രവാദികളേയും ബരാമുള്ളയിലെ രാംപൂര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 6 തീവ്രവാദികളേയുമാണ് സൈന്യം വധിച്ചത്.
പുല്‍വാമയിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബു സരാര്‍ എന്നറിയപ്പെടുന്ന സബ്സര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡറായ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കമാന്‍ഡറായി സബ്സര്‍ മാറിയത്. വാനിയെ സൈന്യം വധിച്ചതില്‍ വലിയ പ്രക്ഷോഭമാണ് താഴ്വരയിലുണ്ടായത്. ആഴ്ചകളോളം കശ്മീര്‍ പ്രക്ഷോഭത്തിലായിരുന്നു.
അനന്ത് നാഗില്‍ സൈന്യത്തിന് നേര്‍ക്ക് ഹിസ്ബുള്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.

© 2024 Live Kerala News. All Rights Reserved.