പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങിലേക്ക് വിഎസ് അച്യുതാനന്ദനെ ക്ഷണിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി ജി. സുധാകരന്‍. വിഎസ് ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിന്റെ വിശദാംശങ്ങള്‍ അറിയില്ല. നിയമസഭയില്‍ പോലും മുഴുവന്‍ സമയം പങ്കെടുക്കാത്ത ആളാണ് വിഎസ്. ആരോഗ്യപ്രശ്‌നങ്ങളുളളത് കൊണ്ടാകാം വിഎസ് വിട്ടുനിന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഒന്നാംവാര്‍ഷികാഘോഷ ചടങ്ങുകളില്‍ നിന്നും വിഎസ് വിട്ടുനിന്നിരുന്നു. ക്യാബിനറ്റ് പദവിയുളള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനെന്ന നിലയിലും വിഎസിന് പ്രത്യേകക്ഷണം ഉണ്ടായിരുന്നില്ല. എംഎല്‍എമാര്‍ക്ക് നല്‍കിയ പ്രവേശനപാസുകളില്‍ ഒന്നുമാത്രമാണ് വിഎസിനും നല്‍കിയത്. ചടങ്ങില്‍ ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നില്ലെന്നും പങ്കെടുക്കുന്നില്ലെന്നുമാണ് വിഎസിന്റെ ഓഫിസില്‍ നിന്ന് നല്‍കിയ വിവരം.