പിണറായി വിജയന്‍ സര്‍ക്കാരില്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഒരു വര്‍ഷം ബാലാരിഷ്ടതകളുടെ കാലമായിരുന്നു. ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായില്ല. സര്‍ക്കാരിന് പത്തില്‍ എട്ടുമാര്‍ക്കാണ് താന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് അഴിമതി ആരോപണങ്ങള്‍ ഒന്നുമില്ലാത്തത് വലിയ കാര്യമാണ്.
പശ്ചിമബംഗാളില്‍ സിപിഐഎമ്മിന്റെ അവസ്ഥ പൂജ്യമായി മാറിയപ്പോഴാണ് കേരളത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടിയത്. മിടുക്കനായ പിണറായി വിജയന്റെ ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ ജനകീയ മുഖമാണ് അതിന് വഴിയൊരുക്കിയത്. അതുകൊണ്ട് പിണറായിയെ ഏകാധിപതി എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. മുഖ്യമന്ത്രിയെ വിളിക്കുമ്പോഴൊന്നും കിട്ടാറില്ല. അതേസമയം അദ്ദേഹം കുറച്ചുകഴിയുമ്പോള്‍ കൃത്യമായി വിളിച്ചിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ എസ്എന്‍ഡിപിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.