യുദ്ധസന്നാഹമായ സാഹചര്യങ്ങളെ ഏങ്ങനെ നേരിടണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതിനായി അവര്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൈനിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത് സൈനികരാണ്, രാഷ്ട്രീയക്കാരല്ല. യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ തീരുനാമെടുക്കേണ്ടത് സൈനികരാണ്. അവര്‍ തീരുമാനത്തിനായി പാര്‍ലമെന്റ് എംപിമാരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല.
അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര പ്രതിരോധ മന്ത്രി
എന്ത് കൊണ്ട് കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വ്യക്തമായ മാര്‍ഗം ലഭിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ സൈനികവാഹനത്തിന് മുന്നില്‍ യുവാവിനെ കെട്ടിയിട്ട് ജനങ്ങള്‍ക്ത് മുമ്പാകെ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ട മേജര്‍ നിതിന്‍ ഗേഗോയ്ക്ക് സൈനിക ആദരം നല്‍കാനുള്ള സൈന്യത്തിന്റെ തീരുമാനത്തിനെതിരെ ശക്താമായ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.