പോലീസുകാര്‍ ഇനി കുറച്ച് ഇംപോസിഷന്‍ എഴുതി പഠിക്കട്ടേ…. ഡി.ജി.പി

തിരുവനന്തപുരം: കുറ്റവാളികള്‍ക്ക് പോലീസ് പലവിധ ശിക്ഷയും നല്‍കിയിട്ടുണ്ടാവും. അതുപോലെ പോലീസുകാര്‍ക്കും പലവിധ ശിക്ഷയും ട്രൈയിംങ് കാലത്ത് ലഭിക്കാറുണ്ട്. എന്നാല്‍ എസ്.ഐ ആയതിന് ശേഷം ശിക്ഷ കിട്ടിയാലോ..? അതും ഇമ്പോസിഷ്യന്റെ രൂപത്തില്‍.. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുവല്ലേ..?

സംഭവം വളരെ രസകരമാണ്. കോന്നിയില്‍ മരിച്ച പെണ്‍കുട്ടികളുടെ മരണവമായി ബന്ധപ്പെട്ട് ഡി ജി പി സര്‍ക്കുലര്‍ അയച്ചിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍, സ്ത്രീകളെയും കുട്ടികളെയും കാണാതിരുന്നാല്‍ പോലിസ് ഉടന്‍ തന്നെ കേസ് റജിസ്റ്റര്‍ ചെയ്യണം. കണ്‍ട്രോള്‍ റൂമിലും ഉന്നത ഉദ്യോദസ്ഥരെയും വിവരമറിയിക്കണം. തുടങ്ങി പോലിസ് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കഴിഞ്ഞ മാസം 14 നാണ് വിവിധ ഉത്തരവകള്‍ വിശദീകരിച്ച് ഒരു സര്‍ക്കുലര്‍ നല്‍കിയത്.

പക്ഷെ എല്ലാം ഓഫീസിലെ റൈറ്റര്‍മാരെക്കൊണ്ട് ചെയ്യിക്കുന്ന നമ്മുടെ ഏമാന്മാര്‍ ആ ലെറ്റര്‍ കണ്ടതേയില്ല. കോന്നിയില്‍ നിന്നു കാണാതായ മൂന്നു പെണ്‍ക്കുട്ടികളെക്കുറിച്ച് ഡിജിപി നേരിട്ടു തന്നെ ഒരു പരിശോധന നടത്തി. കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്റ്റേഷനിലെ എസ് ഐമാരോടും സി ഐമാരോടും ജൂണ്‍ 14 ന് അയച്ച സര്‍ക്കുലറിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സര്‍ക്കുലര്‍ വായിച്ചിട്ടില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു സര്‍ക്കുലറിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിവേ ഉണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്നാണ് മുഴുവന്‍ എസ്.ഐ-സി.ഐ മാരോടും, പുതിയ സര്‍ക്കുലര്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഈ മാസം 24 നകം ജില്ലാ പോലീസ് മേധാവി വഴി പോലീസ് മേധാവിയ്ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. ഇംപോസിഷന്‍ കൃത്യമായി എഴുതുന്നുണ്ടോയെന്ന് ജില്ലാ മേധാവി പരിശോധിക്കണം. സര്‍ക്കുലറിന് ഒരു പ്രാധാന്യവും നല്‍കാത്ത ഈ പോലിസുകാര്‍ക്ക് ഇടയ്ക്ക് ഇങ്ങനെ ഇംപോസിഷന്‍ കൊടുക്കുന്നതും ചില ഓര്‍മ്മപ്പെടുത്തലുമാവും . സംസഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ശിക്ഷ നല്‍കുന്നത്. എന്തായാലും പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ഇമ്പോസിഷ്യന്‍ എഴുതിച്ച പോലീസ് മേധാവിയ്ക്ക് സാധാരണക്കാരന്റെ സല്യൂട്ട് ഉറപ്പാണ്.

© 2024 Live Kerala News. All Rights Reserved.