പാക് സൈനിക പോസ്റ്ററുകള്‍ക്ക് നേരെ ഇന്ത്യയുടെ ശക്തമായ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനിക പോസ്റ്ററുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടു. നൗഷേര സെക്ടറിലെ പാക് സൈനിക പോസറ്ററുകള്‍ സൈന്യം ബോംബിട്ട് തകര്‍ക്കുന് ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.
നുഴഞ്ഞു കയറ്റത്തെ സഹായിക്കുന്ന പാക് പോസ്റ്ററുകളാണ് തകര്‍ത്തതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും നുഴഞ്ഞ് കയറ്റത്തെ ഇനിയും പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇതു പോലെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞു.
സെപ്തംബറില്‍ അതിര്‍ത്തി കടന്ന സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ളതല്ല ഇതെന്നും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യം പാക് സൈനിക പോസ്റ്ററുകള്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.