ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സിപിഐഎമ്മിന്റെ കേരളഘടകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. ദേശീയതലത്തില്‍ സിപിഐഎം സഹകരിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ബംഗാള്‍ നേതാക്കളും സിപിഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ വിശാലഐക്യം വേണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വവും പറഞ്ഞു. ആന്റണിയുടെ അഭിപ്രായത്തിനുളള പ്രതികരണമായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.