കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് സൗകര്യമുളള ദിവസം ഉടന്‍ തന്നെ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ തന്നെ പ്രതീക്ഷിക്കുന്നതായി കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും പറഞ്ഞു.
പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള മെട്രൊയുടെ ഭാഗം ഓണത്തിന് മുമ്പായി യാത്രക്കായി സജ്ജീകരിക്കും. മഹാരാജാസ് മുതല്‍ പേട്ട വരെയുളള ഭാഗത്തെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മെട്രൊയില്‍ ജീവനക്കാരെ കയറ്റിയുളള സര്‍വീസ് ട്രയല്‍ ഉടന്‍ തന്നെ നടത്തും. ഇതുവരെയുളള സര്‍വീസ് ട്രയലുകള്‍ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.