അവസാന ചിരി സച്ചിന്റേത്; മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ കീരീടം

അവസാന പന്തില്‍ വരെ ആകാംക്ഷ നിലനിര്‍ത്തിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ കീരീടം.തങ്ങള്‍ നേടിയ സ്‌കോര്‍ ചെറുതാണെന്ന് അറിഞ്ഞ് പോരാടാന്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ കിരീടം. അവസാനം വരെ പുനൈ സൂപ്പര്‍ ജയിന്റ്ിന് ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ കളി മാറി മറിഞ്ഞ് മുംബൈയുടെ കയ്യിലേക്ക് പോവുകയായിരുന്നു.
മിച്ചല്‍ ജോണ്‍സന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തി, ജസ്പ്രീത് ബുംറ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഈ പ്രകടനങ്ങളാണ് മുംബൈയെ വിജയതീരത്തേക്കെത്തിച്ചത്.

പുനൈ സൂപ്പര്‍ ജയിന്റ്ിന് വേണ്ടി സ്റ്റീവ് സ്മിത്ത് 51 റണ്‍സെടുത്തു. അവസാന ഓവറില്‍ പുണെയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ് ആയിരുന്നു. സ്റ്റീവന്‍ സ്മിത്തും മനോജ് തിവാരിയുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ബൗണ്ടറി നേടി മനോജ് തിവാരി. രണ്ടാം പന്തില്‍ തിവാരിയെയും മൂന്നാം പന്തില്‍ സ്മിത്തിനെയും ജോണ്‍സണ്‍ ഗാലറിയിലേക്കയച്ചു. ജയിക്കണമെങ്കില്‍ അവസാന പന്തില്‍ ബൗണ്ടറി കണ്ടെത്തണമായിരുന്നു ജയിക്കണമെങ്കില്‍ പുനെയ്ക്ക. എന്നാല്‍ ബൗണ്ടറി കണ്ടെത്താനാവാതെ രണ്ട് റണ്‍സിലൊതുങ്ങി പോയി. ഇതോടെ മുംബൈയാണ് ചിരിച്ചത്.

© 2024 Live Kerala News. All Rights Reserved.