കോട്ടയത്തു നിന്നും സ്‌കോഡ കാര്‍ മോഷണം; പ്രതികളെ പിടികൂടിയത് ധാരാവിയില്‍ നിന്നും

കോട്ടയത്തുനിന്നും സ്‌കോഡ കാര്‍ മോഷണം പോയ കേസിലെ പ്രതികളെ പിടികൂടിയത് ധാരാവിയില്‍ നിന്ന്. കോട്ടയം കളക്ട്രേറ്റിന് സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുളള ഫെന്‍ ഹാള്‍ ഹോംസ്‌റ്റേയില്‍ നിന്നുമാണ് ലാപ്‌ടോപ്പും കാറും മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ പാറയില്‍ ജുബല്‍ വര്‍ഗീസ്(26) സഹോദരന്‍ ജെത്രോ വര്‍ഗീസ്(21) എറണാകുളം തോട്ടുമുഖം അരുണ്‍ തയ്യില്‍ രേവതി കൃഷ്ണ എന്നിവരെയാണ് മുംബൈയിലെ ധാരാവിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്റെ നിര്‍ദേശാനുസരണം എഎസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

© 2022 Live Kerala News. All Rights Reserved.