വിനീതിനെ പിരിച്ചുവിട്ടു; ഇവിടെ ഫുട്‌ബോളര്‍ക്ക് എന്ത് വില?

രാജ്യാന്തര ഫുട്ബാള്‍ താരം സി.കെ വിനീതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ വിനീതിനെ ഏജീസ് ഓഫിസ് പിരിച്ചു വിട്ടത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്.
ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം.

2011ലായിരുന്നു സി.കെ. വിനീത് ഏജിസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്. തുടര്‍ന്ന് അദ്ദേഹം ബംഗളൂരു എഫ്സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍ ലീവിന് ശേഷം വനീത് ഓഫീസില്‍ ഹാരജായിട്ടില്ല എന്നാണ് ഏജിസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആറ് മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിക്ക് ഹാജരാകണം എന്നതാണ് ഏജിസിന്റെ നിയമം.
അതെസമയം തനിക്കെതിരെയുളള നീക്കത്തിനെതിരെ സികെ വിനീത് രംഗത്തെത്തിയിരുന്നു. ഫുട്ബോള്‍ മാറ്റിവെച്ച് ജോലിയില്‍ തുടരാനില്ലെന്നും സ്പോട്സ് ക്വാട്ടയില്‍ ജോലിക്ക് കയറിയ തന്നോട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉളളതെന്ന് വിനീത് പ്രതികരിച്ചു.
നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബിലെയും അംഗമാണ്. ഈയടുത്ത നടന്ന ഐലീഗില്‍ ടോപ് സ്‌കോററായ ഇന്ത്യന്‍ താരം എന്ന നേട്ടം വിതീത് സ്വന്തമാക്കിയിരുന്നു.
ബംഗളൂരു എഫ്‌സിക്കായി 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. വിനീതിനെ കൂടാതെ ഇന്ത്യന്‍ നായകനും ബംഗളൂരു എഫ്‌സിയിലെ സഹതാരവുമായ സുനില്‍ ചേത്രിയും ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 16 മത്സരങ്ങളില്‍ നിന്നാണ് സുനില്‍ ചേത്രിയുടെ ഈ ഗോള്‍ നേട്ടം.
നേരത്തെ ഐഎസ്എല്ലിലും വിനീത് ഗോള്‍വേട്ട നടത്തിയിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി സികെ വിനീത് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ നേടിയ ഇയാന്‍ ഹ്യൂമായിരുന്നു ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനമായിരുന്നു വിനീതിന്. നിലവില്‍ ലോകകപ്പ് യോഗ്യററൗണ്ട് കളിക്കുന്ന ഇന്ത്യന്‍ ടീമിലേയും അംഗമാണ് വിനീത്.

© 2024 Live Kerala News. All Rights Reserved.