ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. അന്ത്യം മധ്യപ്രദേശിലെ ഭട്‌നഗറില്‍ വച്ചായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലായിരുന്നു ജനനം. പ്രധാനമന്ത്രി നരേന്ദ്രമോഡി മരണത്തില്‍ അനുശോചനം രേഖപെടുത്തി. വലിയ നഷ്ടമാണ് അനില്‍ ദവൈയുടെ മരണം സൃഷ്ടിച്ചതെന്ന് മോഡി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം സമിതികളില്‍ സജീവ സാന്നിധ്യമായിരുന്ന ദവെ2016 ജൂലൈ 5 നാണ് പ്രകാശ് ജാവദേക്കര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് പരിസ്ഥിതി മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ദവെ നര്‍മ്മദാ നദി സംരക്ഷണ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.