തിരുവനന്തപുരം: സാഫ് ഗെയിംസിനായി വീണ്ടും കേരളം. സാഫ് ഗെയിംസ് കേരളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കായികമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അസമിലേക്ക് മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കത്തയച്ചത്. ദേശീയ ഗെയിംസ് കുറ്റമറ്റ രീതിയില്‍ നടത്തിയ സംസ്ഥാനമാണ് കേരളത്തില്‍ സാഫ് ഗെയിംസ് നടത്താനുള്ള എല്ലാ പശ്ചാത്ത സൗകര്യങ്ങളുമുണ്ടെന്ന് കത്തില്‍ കേരളം പറയുന്നു