പാലക്കാട്: കേരളത്തില്‍ വീണ്ടും വനാക്രൈ റാന്‍സംവെയര്‍ ആക്രമണം. പാലക്കാട് സതേണ്‍ റെയില്‍വേ ഡിവിഷനിലെ 23 കമ്പ്യൂട്ടറുകള്‍ തകരാറിലായി. പേഴ്‌സണല്‍ അക്കൗണ്ട്‌സ് വിഭാഗങ്ങളെ വൈറസ് ബാധിച്ചു.
കേരളത്തില്‍ പത്തനംതിട്ട കൊല്ലം വയനാട് ജില്ലകളില്‍ ഇതിന് മുന്‍പ് വനാക്രൈ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്തെ തൃക്കോവില്‍വട്ടം, വയനാട് തരിയോട്, പത്തനംതിട്ട അരുവാപ്പുറം പഞ്ചായത്തുകളിലാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഫയലുകള്‍ തിരികെ ലഭിക്കാന്‍ 300 ഡോളറിന്റെ ബിറ്റ്‌കോയിനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.