പാകിസ്താന് സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തില്‍ പാകിസ്താന്‍ കരുതിയിരുന്നോളാന്‍ മുന്നറിയിപ്പുമായി ആഭഅയന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒന്നും ഇതുവരെ സംഭവിച്ചെല്ലെന്ന അഹങ്കാരത്തില്‍ പാകിസ്താന്‍ ഇരിക്കേണ്ടന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യക്കാരുടെ തല നാണംകെട്ട് കുനിയാന്‍ മോഡി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മാത്രമേ താനിപ്പോള്‍ പറയുന്നുള്ളുവെന്നും സിങ് പറഞ്ഞു.
പറയുന്നതല്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നവരാണ് ഞങ്ങള്‍. വീമ്പ് പറയുന്നവര്‍ ഒന്നു ചെയ്യാറില്ല. ഞാനൊന്നേ ഇപ്പോള്‍ പറയുന്നുള്ളു, ഇന്ത്യക്കാരുടെ തല നാണക്കേടാല്‍ താഴാന്‍ ഈ സര്‍ക്കാര്‍ ഇടവരുത്തില്ല.
രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി
മിന്നലാക്രമണം നടത്തുവാന്‍ 10-15 ദിവസത്തെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് സങ്കല്‍പ്പിച്ചിരിക്കേണ്ടെന്നും പാകിസ്താന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കി.
കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍ ഉമര്‍ ഫയാസ് യുവാക്കള്‍ക്ക് മാതൃകയാണെന്നും അദ്ദേഹത്തിന് സംഭവിച്ചത് എല്ലാ ഇന്ത്യക്കാരിലും പ്രത്യേകിച്ച് കശ്മീരികളിലും വേദനയുണ്ടാക്കുന്ന സംഭവമാണ്. മാധ്യമങ്ങളില്‍ കശ്മീരിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അത്രയും രൂക്ഷമായ അവസ്ഥയല്ല സ്ഥലത്തുള്ളതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.