കൊച്ചിയിലെ ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം. നാലാം നിലയിലാണ് തീ പടര്‍ന്നത്. ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നുമാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു. ഇതിനെ തുടര്‍ന്ന് മാളിലുളളവരെ പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഒഴിപ്പിച്ചു. മള്‍ട്ടിപ്ലെക്സില്‍ സിനിമ കാണാന്‍ എത്തിയവരെയും പുറത്തെത്തിച്ചു.
തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ അറിയാന്‍ കഴിയുന്നത്. അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങളെത്തി തീ അണക്കാനുളള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമെന്നാണ് ഫയര്‍ഫോഴ്സ് അറിയിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് നാലാംനില പൂര്‍ണമായി കത്തിനശിച്ചെന്നാണ് ആദ്യവിവരങ്ങള്‍.